എവിടെപ്പോയീ മഴ

>> Tuesday, March 1, 2011

അനുസ്മയ ജെ സന്തോഷ്
6 ഡി
വേനല്‍ ചൂടില്‍ ഞാന്‍ വെന്തുരുകി നില്‍ക്കുമ്പോള്‍
ഒരു തുള്ളി വെള്ളം എന്‍ നെറുകയില്‍ വീണാല്‍
എനിക്കാശ്വാസമാകുമായിരുന്നു.
ഒരു തുള്ളി വെള്ളം കിട്ടാതെ പാരില്‍ എരിയുന്ന
ഭാരതമക്കളെ നീ കണ്ടുവോ?
കുട്ടികള്‍ ആനന്ദ നൃത്തം ചവിട്ടുന്ന മൈതാനം
നിശ്ചലമായിക്കിടക്കുന്നത് നീ കണ്ടുവോ?
എരിവെയിലില്‍ ചൂടു സഹിക്കുവാന്‍ കഴിയാതെ
വാവിട്ടു കരയുന്ന കിടാങ്ങളെ നീ കണ്ടുവോ?
ഒരു തുള്ളി വെള്ളം കിട്ടാതെ ചത്തു മലര്‍ന്നു-
കിടക്കുന്ന മീണ്ടാപ്രാണികളെ നീ കണ്ടുവോ?
ഇനിയും നീ എന്തേ മടിക്കുന്നു, ഭൂമിയില്‍ പെയ്യാന്‍
എന്തേ മടിക്കുന്നു ഭൂമിയെ തലോടാന്‍?
 (2010-2011)

2 comments:

Kadalass April 10, 2011 at 12:18 AM  

നന്നായിരിക്കുന്നു
എഴുത്ത് തുടരുക
എല്ലാ ആശംസകളും

എഡിറ്റർ July 15, 2011 at 8:17 PM  

“സ്കൂളിന്റെ ബ്ലോഗോക്കെ ആരു വായിക്കാൻ” എന്നാൽ വായനക്കാരുണ്ടാകും..നമുക്ക് പരസ്പരം വായിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ആവാം ..നമുക്കറിയാവുന്ന യു.പി,എൽ.പി സ്കൂളുകളുടെ ലിങ്കുകൾ ഒരു പോസ്റ്റ് ആയോ ഗാഡ്ജെറ്റായൊ കൊടുക്കണം.ഞങ്ങൾ അതു ചെയ്യാൻ തീരുമാനിച്ചു..പിന്നെ ബ്ലോഗ് മനോഹരമാകുന്നുണ്ട്..അഭിനന്ദനങ്ങൾ.

444

.

333

ജാലകം

About This Blog

കുട്ടികളുടെ രചനകള്‍ ഉള്‍പ്പെടുത്താന്‍ ഒരിടം

Lorem Ipsum

.

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP