ബാഗ്‌ ബോംബ്‌

>> Sunday, September 27, 2009

കഥ
സീന്‍ 1
      കനാലിനോരത്ത്, റോഡിലേക്ക് ചാഞ്ഞ ഒരു മരക്കൊമ്പില്‍ മഴയില്‍ കുതിര്‍ന്ന് ഒരു ബാഗ് തൂങ്ങിനിന്നു. കണ്ടവര്‍ കണ്ടവര്‍ അമ്പരന്നു. നിമിഷങ്ങള്ക്കകം അവിടെ ജനപ്രളയമായി.
"ഇവിടെ ഇതുവരെയിങ്ങനെ ........" ആളുകള്‍ അടക്കം പറഞ്ഞു.
രാത്രിയില്‍ മോഷ്ടാക്കളാരോ ഉപേക്ഷിച്ചതാകാമെന്ന് ചിലര്‍. ബാഗുപേക്ഷിച്ച് ആളു സ്ഥലം വിട്ടതാകാമെന്ന് മറ്റു ചിലര്‍. നമുക്ക് അതൊന്ന് എടുത്തുനോക്കാമെന്ന് പറഞ്ഞ് ബാഗിനടുത്തേക്ക് നീങ്ങിയ യുവാക്കളെ തടഞ്ഞുകൊണ്ട് നാട്ടിലെഅറിയപ്പെടുന്ന പ്രമാണിയായ കണാരേട്ടന്‍ പറഞ്ഞു, "വല്ല ബോംബോ മറ്റോ ആണെങ്കിലോ "? ഇപ്പോ ഏതൊക്കെരൂപത്തിലാ ബോംബ് വെക്ക്വാന്ന് ആര്ക്കറിയാം ..... ? അതൊരു മര്മ്മരമായി ചുണ്ടുകളില്‍ നിന്ന്ചുണ്ടുകളിലേക്ക് പടര്ന്നുകയറി. അത് ബോംബ് തന്നെയെന്ന് ജനം ഒന്നിച്ചു പറഞ്ഞു. മരത്തിനു താഴെ കൂടിനിന്നവര്സാവധാനം പിന്നാക്കം പോകാന്‍ തുടങ്ങി. അപ്പോഴേക്കും ഒരാള്‍ മൊബൈല്‍ ഫോണില്‍ സ്റ്റേഷനിലേക്കുള്ള നമ്പര്അമര്ത്തിക്കഴിഞ്ഞിരുന്നു.
ഇവിടെയൊക്കെ ആര് ബോംബ് വെക്കാനാ ..? സംശയാലുക്കളായ ചിലര്‍ ആ ബാഗൊന്ന് പരിശോധിക്കണമെന്ന്പറഞ്ഞ് മുന്നോട്ടു നീങ്ങി. പക്ഷേ, പലരേയും ഭാര്യമാര്‍ പിന്നാക്കം വലിച്ചു. ഏതായാലും പോലീസ് വരട്ടെ, എന്നിട്ടു നോക്കാം. കണാരേട്ടന്റെ വാക്കുകളെ ധിക്കരിക്കാന്‍ കഴിയാതെ മറ്റുള്ളവരും പിന്മാറി.
ആരായിരിക്കും... എന്തിനായിരിക്കും... ഇവിടെ ബോംബ് വെച്ചത്? കൂടി നിന്നവര്‍ അതിന്റെ സാധ്യത ചര്ച്ചചെയ്തു കൊണ്ടേയിരുന്നു.
"കലികാലം അല്ലാണ്ടെന്താ.. മനുഷ്യന്മാരൊക്കെ ചെകുത്താന്മാരാക്വാ..... "വിശ്വാസിയായ രാഘവന്‍ നായരുടെവക.
      അധികം വൈകാതെ പോലീസ് ജീപ്പ് കുതിച്ചെത്തി. പോലീസുകാര്‍ ചാടിയിറങ്ങി. പോലീസുകാരുടെകൃത്യനിഷ്ഠയില്‍ ജനത്തിനു പെരുത്ത് സന്തോഷം. ചാഞ്ഞും ചരിഞ്ഞും പോലീസുകാര്‍ പരിശോധന നടത്തി.  ബോംബുതന്നെയാകാമെന്ന് അവരും സമ്മതിച്ചു. സ്ഥലത്തെ പ്രധാനികളുമായി ചര്ച്ചചെയ്തു.
"കുറേ നാളായി ഇവിടെ ചില പ്രശ്നങ്ങല്‍ ഉള്ളതാ.. ഒരു പക്ഷേ, അരിന്റെ ഭാഗമാകാം. ആരു അടുത്തെങ്ങുംനില്ക്കണ്ട. എന്തും സംഭവിക്കാം."  പോലിസുകാരുടെ വാക്കുകള്‍ കേട്ട് ജനം പരിഭ്രാന്തരായി. ആ വാക്കുകള്അവര്‍ അക്ഷരം പ്രതി അനുസരിച്ചു. അവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറി.
"നനഞ്ഞതുകൊണ്ട് അതു പൊട്ടാന്‍ സാധ്യതയില്ല." ആള്ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ വിളിച്ചു പറഞ്ഞത് ആരുംഗൌനിച്ചില്ല.
"അരമണിക്കൂറിനകം ബോംബ് സ്ക്വാഡ് എത്തും. അതുവരെ ആരും അടുത്തുവരരുത്." സബ്ഇന്സ്പെക്ടര്‍ മൊബൈല്അരയില്‍ തിരുകി.
സീന്‍  2
      ഒരു ടാക്സി ജീപ്പ് ആള്കൂട്ടത്തിനടുത്ത് കുതിച്ചെത്തി." എന്താ ഇവിടൊരാള്ക്കൂട്ടം?" ഡ്രൈവര്‍ തിരക്കി. "അതാഅവിടെ മരക്കൊമ്പില്‍ ആരോ ബോംബ് വെച്ചിട്ടുണ്ട്." മാറിനില്ക്കുകയായിരുന്ന ഒരു സ്ത്രീ ബാഗ് ചൂണ്ടിക്കാട്ടി. ജീപ്പില്‍ നിന്നും ഡ്രൈവര്‍ ചാടിയിറങ്ങി. കൂടി നില്ക്കുന്ന ആളുകളെയോ പോലീസിനെയോ അയാള്‍ ശ്രദ്ധിച്ചില്ല. മരക്കൊമ്പില്‍ തൂങ്ങിനില്ക്കുകയായിരുന്ന ബാഗ് കണ്ടപ്പോള്‍ അയാള്‍ സന്തോഷത്താല്‍ എല്ലാം മറന്നു. "ഇതുതന്നെ... ഇതുതന്നെ..." പിറുപിറുത്തുകൊണ്ട് അയാള്‍ അങ്ങോട്ടുപാഞ്ഞു. പോലീസുകാരും ജനങ്ങളും അയാളെ തടയാന്ശ്രമിച്ചു.
"അടുക്കരുത് ബോംബാണ്......."
"ഇവന്‍ മരിക്കാന്‍ പോവ്വ്വാണോ ...... "പെണ്ണുങ്ങള്‍ കുശുകുശുത്തു.
മരത്തിലേക്ക് വലിഞ്ഞുകയറിയ ഡ്രൈവര്‍ തന്റെ അഭ്യാസപാടവം തെളിയിച്ചുകൊണ്ട് ബാഗുമായി താഴെയിറങ്ങി. ഏതുനിമിഷവും അത് പൊട്ടിത്തെറിക്കാമെന്ന് ജനം ഭയന്നു. അവര്‍ കൂട്ടമായി നിലവിളിക്കാനും പിന്നാക്കം പായാനുംതുടങ്ങി. ഡ്രൈവര്‍ സാവധാനം ബാഗു തുറന്നു. "ഹാവൂ..... "അയാളില്‍ നിന്നും ഒരു നെടുവീര്പ്പുയര്. ഒന്നുംനനഞ്ഞിട്ടില്ല അയാള്‍ ഉറക്കെ വിളിച്ചുപറഞ്ഞു. കൂടി നിന്നവര് ഒന്നും മനസ്സിലായില്ല. പോലീസുകാര്‍ സാവധാനംഅയാളുടെ അരികിലെത്തി. മടിച്ചുമടിച്ചാണെങ്കിലും ഓരോരുത്തരായി അടുത്തുവരാന്‍ തുടങ്ങി..
എന്താണ്.....? എന്താണ്...? എല്ലാവരും ആകാംക്ഷാഭരിതരായി. ഡ്രൈവറുടെ മനസ്സില്‍ സ്ക്കൂളിലെ രംഗംഒരിക്കല്കൂടി ഓടിയെത്തി.
സീന്‍  3
      നിറയെ കുട്ടികളുമായി എത്തിയ ജീപ്പ് സ്ക്കൂള്‍ മുറ്റത്തു നിന്നു. ഉള്ളില്‍ സ്ഥലമില്ലാത്തതിനാല്‍ ബാഗുകള്കാരിയറിനു മുകളിലാണ്. കുട്ടികല്‍ ഓരോരുത്തരായി പുറത്തിറങ്ങി. ഡ്രൈവര്‍ കാരിയറില്‍ നിന്ന് ബാഗുകല്ഓരോന്നായി എടുത്തുകൊണ്ടിരുന്നു. ബാഗു ലഭിച്ച വിദ്യാര്ത്ഥികള്‍ ക്ലാസുകളിലേക്ക് നീങ്ങിത്തുടങ്ങി. ഒരു കുട്ടിമാത്രംബാക്കി. "ന്റെ ബാഗ് കാണുന്നില്ല....... "കുട്ടിക്ക് വാക്കുകള്‍ മുഴുമിപ്പിക്കാനായില്ല. "നീ എടുത്തിട്ടുണ്ടാവില്ല." ഡ്രൈവറുടെ വാക്കുകള്‍ കേട്ടതും കുട്ടി കരയാന്‍ തുടങ്ങി. കരിമഷി കലര്‍ന്ന കണ്ണുനീര്‍ തുള്ളികള്‍ മുഖത്ത് കറുത്തചാലുകള്‍ തീര്‍ത്തു. ഡ്രൈവര്‍ക്ക് വേവലാതിയായി. അറിഞ്ഞവര്‍ എന്തു ചെയ്യണമെന്നറിയാതെ അന്തിച്ചു നിന്നു. "ജീപ്പില്‍ കയറുമ്പോള്‍ എടുത്തിട്ടുണ്ടാവില്ല " ആരോ പറഞ്ഞു. അതു കേള്നുള്ള ശക്തി അവള്ക്കുണ്ടായിരുന്നില്ല. കരച്ചില്‍ ഉച്ചത്തിലായി. ക്ലാസുമുറിയില്‍ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അവളിരുന്നു.... ന്റെ ബാഗ്.... അവള്‍ ഇടയ്ക്കിടെ മന്ത്രിച്ചുകൊണ്ടിരുന്നു.
സീന്‍  4
      ഡ്രൈവര്‍ സാവധാനം ബാഗില്നിന്ന് പുസ്തകങ്ങളും കുടയും പുറത്തെടുത്തു. പോലീസുകാര്‍ ജാള്യതയോടെസ്ഥലം വിട്ടു. ജനം ആര്ത്തുചിരിച്ചു. കാരിയറില്‍ വെച്ചിരുന്ന ബാഗ് അബദ്ധത്തില്‍ മരക്കൊമ്പില്കുടുങ്ങിയതാകാമെന്ന് അയാള്‍ ഊഹിച്ചു. ബാഗുമായി, ആശ്വാസത്തോടെ അയാള്‍ സ്ക്കൂളിലേക്ക് കുതിച്ചു.


......................................... ജയരാജന്‍ വടക്കയില്‍ ‍ ‍ ‍‍‍‍‍ ‍‍‍ ‍ ‍‍‍‍‍‍‌‍ ‍‍‍

1 comments:

Unknown October 9, 2009 at 3:37 PM  

Sir,
Good but not pointed to us always
Thanks

444

.

333

ജാലകം

About This Blog

കുട്ടികളുടെ രചനകള്‍ ഉള്‍പ്പെടുത്താന്‍ ഒരിടം

Lorem Ipsum

.

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP