മയില്‍പ്പീലി

>> Wednesday, October 7, 2009


    അതൊരു ജനവരി മാസമായിരുന്നു.ചാരുകസേരയില്‍ നിവര്‍ന്നു കിടക്കുകയാണ് ഹരീന്ദ്രന്‍. കണ്ണുകളില്‍ ഓര്‍മകളുടെ വേലിയേറ്റം. ആ മനസ്സില്‍ പഴയ യൂ.പി.സ്ക്കൂളും ഏഴാംക്ലാസ് മുറിയും . അന്നൊരു വ്യാഴാഴ്ച. കുട്ടികളുടെ കണ്ണില്‍ ഉച്ചസൂര്യന്‍ കത്തി. ഒരുമണി ബെല്‍ ഉറക്കെ നാക്കിട്ടടിച്ച് വിശപ്പറിയിച്ചു. ഉച്ചഭക്ഷണത്തിനു ശേഷം പടര്‍മാവിന്റെ തണല്‍പ്പരപ്പിലേക്ക് കുട്ടികള്‍ വന്നുകൊണ്ടിരുന്നു. തന്റെ ബാല്യകാലസഖി ലക്ഷ്മിയും അവിടെയുണ്ടായിരുന്നു..... 
"ലക്ഷ്മി" ആ ചുണ്ടുകള്‍ മന്ത്രിച്ചു.. ഒരു തെക്കന്‍കാറ്റ് അയാളെ സ്പര്‍ശിച്ചു കടന്നുപോയി.
അവിടെ വെച്ച് അവള്‍ തനിക്ക് ഒന്നുരണ്ടു മയില്‍പ്പീലികള്‍ സമ്മാനിച്ചു. ആകാശം കാണിക്കാതെവെച്ചാല്‍ മയില്‍പ്പീലി പെറ്റുവളരുമെന്നും പറഞ്ഞു. ആ മയില്‍പ്പീലികള്‍ പുസ്തകത്താളുകളില്‍ വെച്ച് ലക്ഷ്മിയെക്കുറിച്ചുള്ള ഓര്‍മകളും മനസ്സിന്റെ താളില്‍ സൂക്ഷിച്ചു.
വര്‍ഷങ്ങള്‍ കൊഴിഞ്ഞുവീണു. വളര്‍ച്ചയുടെ തുലാവര്‍ഷത്തില്‍ അധികമൊന്നും സൂക്ഷിക്കാനില്ലാത്തതിനാല്‍ പഴയ സ്ക്കൂള്‍ പുസ്തകങ്ങള്‍ പെട്ടിയില്‍ ഭദ്രമായി സൂക്ഷിച്ചു. വായനയുടെ മറ്റേതോ മല കയറ്റത്തിനിയില്‍ ആ പുസ്തകങ്ങള്‍ ഒന്നു പൊടിതട്ടാന്‍ അയാള്‍ വിചാരിച്ചു. ചിതറിയ ഓര്‍മ്മകള്‍ നുള്ളിയെടുത്ത് ഹരീന്ദ്രന്‍ മുറിയിലേക്ക് നടന്നു. ഓര്‍മ്മയുടെ സമ്പത്തായിരുന്ന ആ പെട്ടി തുറന്നു. പോയ നല്ല കാലത്തിന്റെ, ബാല്യകാല സ്മരണകള്‍ ഉണര്‍ത്തുന്ന ആ പഴമയുടെ മണം അയാള്‍  ശ്വസിച്ചു. പെട്ടിയില്‍ നിന്നും ഓര്‍മ്മകളെ പുതുക്കി ആ പുസ്തകം പുറത്തു ചാടി. പുസ്തകത്താളുകളില്‍ ലക്ഷ്മി തന്ന മയില്‍പ്പീലി. ഒപ്പം ഏതാനും വാക്കുകളും. അയാള്‍ അതു വായിച്ചു. "ഓര്‍മ്മിക്കുവാന്‍ നിനക്കെന്തു നല്‍കണം.. ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം". അയാളറിയാതെ ആ കണ്ണുകള്‍ ഈറനണിഞ്ഞു.

3 comments:

Anonymous October 15, 2009 at 7:28 AM  

katha nannaayi.inyum ezhuthoo.

kARNOr(കാര്‍ന്നോര്) September 27, 2011 at 6:18 PM  

കൊള്ളാലോ കുഞ്ഞുകഥ

Neelambari September 12, 2012 at 2:24 PM  

ഒരു നിമിഷം ബാല്യകാലത്തിലേക്ക് ഓര്‍മ്മയെ കൊണ്ടുപോയി
അശ്വതിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.

444

.

333

ജാലകം

About This Blog

കുട്ടികളുടെ രചനകള്‍ ഉള്‍പ്പെടുത്താന്‍ ഒരിടം

Lorem Ipsum

.

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP