ചെമ്പരത്തി

>> Thursday, August 11, 2011

Read more...

മിന്നാമിന്നി

>> Friday, July 22, 2011

മിന്നാമിന്നീ മിന്നാമിന്നീ
മിന്നിപ്പാറുവതെങ്ങനെ നീ
രാത്രിയിലിരുളില്‍ മാമരമുകളില്‍
തീര്‍ക്കും നീയൊരു പൂമാല
ഇരുളില്‍ പൊന്നിന്‍ തരിമണിപോലെ
മിന്നുകയായ് നീ ചന്തത്തില്‍
മിന്നും മുത്തുകള്‍ മുത്തേ നിന്നുടെ
മെയ്യിലൊരുക്കിയതാരാണ്?
------------------------------------
അമല്‍രാഗ് പി.കെ. 7എ (2011-12)

Read more...

മഴ

>> Thursday, July 21, 2011

മാനം കരിനിറമാകുന്നു
മഴയുടെ വരവു തുടങ്ങുന്നു.
കാറ്റും വീശി നിറവും മങ്ങി
ആഹാ നല്ലൊരു മഴ വന്നേ
ഇടിയും മിന്നലും കാറ്റും കൂടെ
ആഹാ നല്ലൊരു മഴ വന്നേ
മഴയും കൂടി കാറ്റും കൂടി
മരങ്ങള്‍ ആടിയുലയുന്നു
അടിപിടിയായി മഴ വന്നേ
ആഹാ നല്ലൊരു മഴ വന്നേ.

----------------------------------
അയന.പി.കെ.7സി (2011-12)

Read more...

ഉള്ളി

>> Wednesday, July 20, 2011

 ഞാനൊരു വമ്പന്‍
ഞാനൊരു സുന്ദരന്‍
എന്റെ ഉടുപ്പൂരും
നാട്ടാരും വീട്ടാരും
ഞാന്‍ കരയും
എന്റെ കൂടെയിരുന്ന്
നാട്ടാരും വീട്ടാരും 
പൊട്ടിക്കരയും!!
ഞാനാരാണെന്നറിയാമോ?

അനു.കെ 7എ (2011-12)

Read more...

എന്റെ ചെടി

>> Tuesday, July 19, 2011


ഞാനൊരു ചെടി നട്ടു
അതിനൊരു മൊട്ടിട്ടു
ചെറിയൊരു പൂവിട്ടു
അതിലൊരു കായ് വന്നു
ആ കായ ഞാന്‍ പറിച്ചു
തിന്നു നോക്കി
അയ്യട ഹയ്യ !
എന്തൊരു രുചി
എന്റെ സ്വന്തം ചെടി
ഞാന്‍ നട്ട എന്റെ ചെടി
അയ്യട ഹയ്യ! ചാമ്പയ്ക്ക

നമിത.എസ്.എന്‍ 7എ (2011-12)

Read more...

എവിടെപ്പോയീ മഴ

>> Tuesday, March 1, 2011

അനുസ്മയ ജെ സന്തോഷ്
6 ഡി
വേനല്‍ ചൂടില്‍ ഞാന്‍ വെന്തുരുകി നില്‍ക്കുമ്പോള്‍
ഒരു തുള്ളി വെള്ളം എന്‍ നെറുകയില്‍ വീണാല്‍
എനിക്കാശ്വാസമാകുമായിരുന്നു.
ഒരു തുള്ളി വെള്ളം കിട്ടാതെ പാരില്‍ എരിയുന്ന
ഭാരതമക്കളെ നീ കണ്ടുവോ?
കുട്ടികള്‍ ആനന്ദ നൃത്തം ചവിട്ടുന്ന മൈതാനം
നിശ്ചലമായിക്കിടക്കുന്നത് നീ കണ്ടുവോ?
എരിവെയിലില്‍ ചൂടു സഹിക്കുവാന്‍ കഴിയാതെ
വാവിട്ടു കരയുന്ന കിടാങ്ങളെ നീ കണ്ടുവോ?
ഒരു തുള്ളി വെള്ളം കിട്ടാതെ ചത്തു മലര്‍ന്നു-
കിടക്കുന്ന മീണ്ടാപ്രാണികളെ നീ കണ്ടുവോ?
ഇനിയും നീ എന്തേ മടിക്കുന്നു, ഭൂമിയില്‍ പെയ്യാന്‍
എന്തേ മടിക്കുന്നു ഭൂമിയെ തലോടാന്‍?
 (2010-2011)

Read more...

പ്രതി

>> Saturday, February 26, 2011

അന്ന്, ഒരു കൂട്ടക്കൊല ചെയ്ത പ്രതി
പിന്നെ, ആര്‍ക്കും പിടി കൊടുക്കാതെ ഓടിയകന്നു
കൈകളില്‍ ചോരമണം വിട്ടുമാറാത്ത പ്രതി
ഒരുപാടു നാളായി നാട്ടിലില്ല
പ്രതിയായ മഴയ്ക്ക് കൂട്ട് കൊടുങ്കാറ്റ്
പ്രതിയെക്കാണാഞ്ഞ് നാട്ടില്‍ ആകപ്പാടെ ഒരു പരവേശം
എവിടെപ്പോയി ആവോ ?

Read more...

നൊമ്പരം

>> Tuesday, August 3, 2010


സ്നേഹമിന്നെവിടെയുമൊരോര്‍മ്മ മാത്രം
ജീവിതമിന്നൊരു പാവയെപ്പോല്‍
സ്നേഹബന്ധത്തിന്റെ തന്ത്രികള്‍ പോലും
ഈ ലാഭ ലോകത്തിലൊരു കാഴ്ചവസ്തു
ജീവിതയാത്രതന്‍ വേഗമതേറുമ്പോള്‍
സൌഹൃദമിന്നൊരു നൊമ്പരമായ്
മാതാപിതാക്കള്‍തന്‍ മത്സരത്തില്‍
മാതൃത്വമെങ്ങോ മറന്നുപോയി
ഭോഗങ്ങളില്‍ പിഞ്ചുകാല്‍ വളരുന്നു
കുട്ടിത്തമെങ്ങോ മറഞ്ഞുപോകുന്നു
താരാട്ടുപാട്ടിലെ പാല്‍മണം വറ്റി
താരിളം ചുണ്ടിലെ പുഞ്ചിരിയും പോയ്
പ്രതിമയ്ക്ക് അമ്മതന്‍ രൂപം പകര്‍ന്ന്
ഭാവത്തിനായ് പണം വാരിക്കൊടുത്തു
അകലങ്ങളില്‍ നിന്ന് ആടിത്തിമിര്‍ക്കും
സ്നേഹത്തിന്‍ ഭാഷയും മാറിടുന്നു
വിലയ്ക്കു വാങ്ങുന്നിന്നു പുഞ്ചിരിപോലും
സ്നേഹത്തിന്‍ മൂല്യമതാരറിയാന്‍?

Read more...

ബാല്യകാല സ്മരണകള്‍

>> Sunday, December 13, 2009


മോഹിച്ചുപോയി ഞാനി-
ന്നുമെന്‍ ബാല്യത്തെ
തേനൂറും മധുരമാം
സുന്ദര സ്വപ്നത്തെ

അറിയാതെ കോരിത്തരിച്ചു ഞാന്‍
കുളിരൂറിയിന്നെന്റെ നെഞ്ചകത്തില്‍
മോഹനസുന്ദരയോര്‍മകളെത്തി
യിന്നോടിക്കളിച്ചെന്റെ കണ്‍മുന്നിലായ്

ഓടിക്കളിച്ചുഞാന്‍
കൂട്ടരോടൊപ്പവും
കഥകള്‍ പറയുവാന്‍
മുത്തശ്ശികൂട്ടിനും

കാട്ടിലും മേട്ടിലും കൂട്ടിനു
പോയിഞാന്‍
കുട്ടികുസൃതിയാമെന്‍
തോഴരൊപ്പവും

വയലേലയും കുന്നും
മലയും നല്ലോര്‍മകള്‍
പൊട്ടിച്ചിരിക്കുവാനുള്ള
കുസൃതികള്‍

അറിവിന്റെയാര്‍ദ്രമാം
ഒരുകുടം വിദ്യകള്‍
നേടുവാനെത്തി ഞാന്‍
വിദ്യാലയത്തിങ്കല്‍

സ്നേഹനിധികളാമധ്യാപകര്‍
നല്‍കിയിത്തിരി വിദ്യയു-
മിത്തിരി നന്മയുമെന്റെ
കരങ്ങള്‍ നിറയുവോളം

ആസ്വദിച്ചീടേണ്ട ബാല്യ-
ങ്ങളത്രയും പൂട്ടിയൊ-
ളിപ്പിച്ചുവെക്കുമീ
കാലത്തിങ്കല്‍

സ്മരണ പുതുക്കി
നമിക്കണം ബാല്യത്തെ
വിശ്വസ്വരൂപമാം
സ്നേഹസൗഭാഗ്യത്തെ.

Read more...

മയില്‍പ്പീലി

>> Wednesday, October 7, 2009


    അതൊരു ജനവരി മാസമായിരുന്നു.ചാരുകസേരയില്‍ നിവര്‍ന്നു കിടക്കുകയാണ് ഹരീന്ദ്രന്‍. കണ്ണുകളില്‍ ഓര്‍മകളുടെ വേലിയേറ്റം. ആ മനസ്സില്‍ പഴയ യൂ.പി.സ്ക്കൂളും ഏഴാംക്ലാസ് മുറിയും . അന്നൊരു വ്യാഴാഴ്ച. കുട്ടികളുടെ കണ്ണില്‍ ഉച്ചസൂര്യന്‍ കത്തി. ഒരുമണി ബെല്‍ ഉറക്കെ നാക്കിട്ടടിച്ച് വിശപ്പറിയിച്ചു. ഉച്ചഭക്ഷണത്തിനു ശേഷം പടര്‍മാവിന്റെ തണല്‍പ്പരപ്പിലേക്ക് കുട്ടികള്‍ വന്നുകൊണ്ടിരുന്നു. തന്റെ ബാല്യകാലസഖി ലക്ഷ്മിയും അവിടെയുണ്ടായിരുന്നു..... 
"ലക്ഷ്മി" ആ ചുണ്ടുകള്‍ മന്ത്രിച്ചു.. ഒരു തെക്കന്‍കാറ്റ് അയാളെ സ്പര്‍ശിച്ചു കടന്നുപോയി.
അവിടെ വെച്ച് അവള്‍ തനിക്ക് ഒന്നുരണ്ടു മയില്‍പ്പീലികള്‍ സമ്മാനിച്ചു. ആകാശം കാണിക്കാതെവെച്ചാല്‍ മയില്‍പ്പീലി പെറ്റുവളരുമെന്നും പറഞ്ഞു. ആ മയില്‍പ്പീലികള്‍ പുസ്തകത്താളുകളില്‍ വെച്ച് ലക്ഷ്മിയെക്കുറിച്ചുള്ള ഓര്‍മകളും മനസ്സിന്റെ താളില്‍ സൂക്ഷിച്ചു.
വര്‍ഷങ്ങള്‍ കൊഴിഞ്ഞുവീണു. വളര്‍ച്ചയുടെ തുലാവര്‍ഷത്തില്‍ അധികമൊന്നും സൂക്ഷിക്കാനില്ലാത്തതിനാല്‍ പഴയ സ്ക്കൂള്‍ പുസ്തകങ്ങള്‍ പെട്ടിയില്‍ ഭദ്രമായി സൂക്ഷിച്ചു. വായനയുടെ മറ്റേതോ മല കയറ്റത്തിനിയില്‍ ആ പുസ്തകങ്ങള്‍ ഒന്നു പൊടിതട്ടാന്‍ അയാള്‍ വിചാരിച്ചു. ചിതറിയ ഓര്‍മ്മകള്‍ നുള്ളിയെടുത്ത് ഹരീന്ദ്രന്‍ മുറിയിലേക്ക് നടന്നു. ഓര്‍മ്മയുടെ സമ്പത്തായിരുന്ന ആ പെട്ടി തുറന്നു. പോയ നല്ല കാലത്തിന്റെ, ബാല്യകാല സ്മരണകള്‍ ഉണര്‍ത്തുന്ന ആ പഴമയുടെ മണം അയാള്‍  ശ്വസിച്ചു. പെട്ടിയില്‍ നിന്നും ഓര്‍മ്മകളെ പുതുക്കി ആ പുസ്തകം പുറത്തു ചാടി. പുസ്തകത്താളുകളില്‍ ലക്ഷ്മി തന്ന മയില്‍പ്പീലി. ഒപ്പം ഏതാനും വാക്കുകളും. അയാള്‍ അതു വായിച്ചു. "ഓര്‍മ്മിക്കുവാന്‍ നിനക്കെന്തു നല്‍കണം.. ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം". അയാളറിയാതെ ആ കണ്ണുകള്‍ ഈറനണിഞ്ഞു.

Read more...

ചിക്കുന്‍ ഗുനിയ

>> Sunday, September 27, 2009

കവിത 
ചിക്കുന്‍ ഗുനിയ വന്നു ഭവിച്ചാല്‍
ആക്കം കുറയും തൂക്കം കുറയും
പനിയായിട്ടിത് വന്നീടുന്നു
മേനിയിലാകെ വേദനയും
കാലിനു വേദന കയ്യിനു വേദന
മുട്ടിനു വിരലിനു നടുവിന് വേദന
കോമരം നിന്ന് വിറയ്ക്കുന്നപോലെ
വിറയുന്ന കൂട്ടരും കുറവല്ല പാരില്‍
ഭക്ഷണമല്പം  കഴിച്ചെന്നാലോ
തല്‍ക്ഷണമത് ഛര്‍ദ്ദിപ്പോരും
മേനിയിലാകെ ചുവന്നു തുടുത്തിട്ട-
ങ്ങനെയിങ്ങനെ ചൊറിയുന്നോരും
കാലു തടിച്ചോര്‍, കയ്യു തടിച്ചോര്‍
മേനിയതാകെ വീങ്ങിത്തടിച്ചോര്‍
ഇങ്ങനെ പലതാണിതിനുടെ ലക്ഷണ-
മെങ്ങനെയിവിടെ ജീവിച്ചീടും.

........ജയരാജന്‍ വടക്കയില്‍

Read more...

ബാഗ്‌ ബോംബ്‌

കഥ
സീന്‍ 1
      കനാലിനോരത്ത്, റോഡിലേക്ക് ചാഞ്ഞ ഒരു മരക്കൊമ്പില്‍ മഴയില്‍ കുതിര്‍ന്ന് ഒരു ബാഗ് തൂങ്ങിനിന്നു. കണ്ടവര്‍ കണ്ടവര്‍ അമ്പരന്നു. നിമിഷങ്ങള്ക്കകം അവിടെ ജനപ്രളയമായി.
"ഇവിടെ ഇതുവരെയിങ്ങനെ ........" ആളുകള്‍ അടക്കം പറഞ്ഞു.
രാത്രിയില്‍ മോഷ്ടാക്കളാരോ ഉപേക്ഷിച്ചതാകാമെന്ന് ചിലര്‍. ബാഗുപേക്ഷിച്ച് ആളു സ്ഥലം വിട്ടതാകാമെന്ന് മറ്റു ചിലര്‍. നമുക്ക് അതൊന്ന് എടുത്തുനോക്കാമെന്ന് പറഞ്ഞ് ബാഗിനടുത്തേക്ക് നീങ്ങിയ യുവാക്കളെ തടഞ്ഞുകൊണ്ട് നാട്ടിലെഅറിയപ്പെടുന്ന പ്രമാണിയായ കണാരേട്ടന്‍ പറഞ്ഞു, "വല്ല ബോംബോ മറ്റോ ആണെങ്കിലോ "? ഇപ്പോ ഏതൊക്കെരൂപത്തിലാ ബോംബ് വെക്ക്വാന്ന് ആര്ക്കറിയാം ..... ? അതൊരു മര്മ്മരമായി ചുണ്ടുകളില്‍ നിന്ന്ചുണ്ടുകളിലേക്ക് പടര്ന്നുകയറി. അത് ബോംബ് തന്നെയെന്ന് ജനം ഒന്നിച്ചു പറഞ്ഞു. മരത്തിനു താഴെ കൂടിനിന്നവര്സാവധാനം പിന്നാക്കം പോകാന്‍ തുടങ്ങി. അപ്പോഴേക്കും ഒരാള്‍ മൊബൈല്‍ ഫോണില്‍ സ്റ്റേഷനിലേക്കുള്ള നമ്പര്അമര്ത്തിക്കഴിഞ്ഞിരുന്നു.
ഇവിടെയൊക്കെ ആര് ബോംബ് വെക്കാനാ ..? സംശയാലുക്കളായ ചിലര്‍ ആ ബാഗൊന്ന് പരിശോധിക്കണമെന്ന്പറഞ്ഞ് മുന്നോട്ടു നീങ്ങി. പക്ഷേ, പലരേയും ഭാര്യമാര്‍ പിന്നാക്കം വലിച്ചു. ഏതായാലും പോലീസ് വരട്ടെ, എന്നിട്ടു നോക്കാം. കണാരേട്ടന്റെ വാക്കുകളെ ധിക്കരിക്കാന്‍ കഴിയാതെ മറ്റുള്ളവരും പിന്മാറി.
ആരായിരിക്കും... എന്തിനായിരിക്കും... ഇവിടെ ബോംബ് വെച്ചത്? കൂടി നിന്നവര്‍ അതിന്റെ സാധ്യത ചര്ച്ചചെയ്തു കൊണ്ടേയിരുന്നു.
"കലികാലം അല്ലാണ്ടെന്താ.. മനുഷ്യന്മാരൊക്കെ ചെകുത്താന്മാരാക്വാ..... "വിശ്വാസിയായ രാഘവന്‍ നായരുടെവക.
      അധികം വൈകാതെ പോലീസ് ജീപ്പ് കുതിച്ചെത്തി. പോലീസുകാര്‍ ചാടിയിറങ്ങി. പോലീസുകാരുടെകൃത്യനിഷ്ഠയില്‍ ജനത്തിനു പെരുത്ത് സന്തോഷം. ചാഞ്ഞും ചരിഞ്ഞും പോലീസുകാര്‍ പരിശോധന നടത്തി.  ബോംബുതന്നെയാകാമെന്ന് അവരും സമ്മതിച്ചു. സ്ഥലത്തെ പ്രധാനികളുമായി ചര്ച്ചചെയ്തു.
"കുറേ നാളായി ഇവിടെ ചില പ്രശ്നങ്ങല്‍ ഉള്ളതാ.. ഒരു പക്ഷേ, അരിന്റെ ഭാഗമാകാം. ആരു അടുത്തെങ്ങുംനില്ക്കണ്ട. എന്തും സംഭവിക്കാം."  പോലിസുകാരുടെ വാക്കുകള്‍ കേട്ട് ജനം പരിഭ്രാന്തരായി. ആ വാക്കുകള്അവര്‍ അക്ഷരം പ്രതി അനുസരിച്ചു. അവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറി.
"നനഞ്ഞതുകൊണ്ട് അതു പൊട്ടാന്‍ സാധ്യതയില്ല." ആള്ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ വിളിച്ചു പറഞ്ഞത് ആരുംഗൌനിച്ചില്ല.
"അരമണിക്കൂറിനകം ബോംബ് സ്ക്വാഡ് എത്തും. അതുവരെ ആരും അടുത്തുവരരുത്." സബ്ഇന്സ്പെക്ടര്‍ മൊബൈല്അരയില്‍ തിരുകി.
സീന്‍  2
      ഒരു ടാക്സി ജീപ്പ് ആള്കൂട്ടത്തിനടുത്ത് കുതിച്ചെത്തി." എന്താ ഇവിടൊരാള്ക്കൂട്ടം?" ഡ്രൈവര്‍ തിരക്കി. "അതാഅവിടെ മരക്കൊമ്പില്‍ ആരോ ബോംബ് വെച്ചിട്ടുണ്ട്." മാറിനില്ക്കുകയായിരുന്ന ഒരു സ്ത്രീ ബാഗ് ചൂണ്ടിക്കാട്ടി. ജീപ്പില്‍ നിന്നും ഡ്രൈവര്‍ ചാടിയിറങ്ങി. കൂടി നില്ക്കുന്ന ആളുകളെയോ പോലീസിനെയോ അയാള്‍ ശ്രദ്ധിച്ചില്ല. മരക്കൊമ്പില്‍ തൂങ്ങിനില്ക്കുകയായിരുന്ന ബാഗ് കണ്ടപ്പോള്‍ അയാള്‍ സന്തോഷത്താല്‍ എല്ലാം മറന്നു. "ഇതുതന്നെ... ഇതുതന്നെ..." പിറുപിറുത്തുകൊണ്ട് അയാള്‍ അങ്ങോട്ടുപാഞ്ഞു. പോലീസുകാരും ജനങ്ങളും അയാളെ തടയാന്ശ്രമിച്ചു.
"അടുക്കരുത് ബോംബാണ്......."
"ഇവന്‍ മരിക്കാന്‍ പോവ്വ്വാണോ ...... "പെണ്ണുങ്ങള്‍ കുശുകുശുത്തു.
മരത്തിലേക്ക് വലിഞ്ഞുകയറിയ ഡ്രൈവര്‍ തന്റെ അഭ്യാസപാടവം തെളിയിച്ചുകൊണ്ട് ബാഗുമായി താഴെയിറങ്ങി. ഏതുനിമിഷവും അത് പൊട്ടിത്തെറിക്കാമെന്ന് ജനം ഭയന്നു. അവര്‍ കൂട്ടമായി നിലവിളിക്കാനും പിന്നാക്കം പായാനുംതുടങ്ങി. ഡ്രൈവര്‍ സാവധാനം ബാഗു തുറന്നു. "ഹാവൂ..... "അയാളില്‍ നിന്നും ഒരു നെടുവീര്പ്പുയര്. ഒന്നുംനനഞ്ഞിട്ടില്ല അയാള്‍ ഉറക്കെ വിളിച്ചുപറഞ്ഞു. കൂടി നിന്നവര് ഒന്നും മനസ്സിലായില്ല. പോലീസുകാര്‍ സാവധാനംഅയാളുടെ അരികിലെത്തി. മടിച്ചുമടിച്ചാണെങ്കിലും ഓരോരുത്തരായി അടുത്തുവരാന്‍ തുടങ്ങി..
എന്താണ്.....? എന്താണ്...? എല്ലാവരും ആകാംക്ഷാഭരിതരായി. ഡ്രൈവറുടെ മനസ്സില്‍ സ്ക്കൂളിലെ രംഗംഒരിക്കല്കൂടി ഓടിയെത്തി.
സീന്‍  3
      നിറയെ കുട്ടികളുമായി എത്തിയ ജീപ്പ് സ്ക്കൂള്‍ മുറ്റത്തു നിന്നു. ഉള്ളില്‍ സ്ഥലമില്ലാത്തതിനാല്‍ ബാഗുകള്കാരിയറിനു മുകളിലാണ്. കുട്ടികല്‍ ഓരോരുത്തരായി പുറത്തിറങ്ങി. ഡ്രൈവര്‍ കാരിയറില്‍ നിന്ന് ബാഗുകല്ഓരോന്നായി എടുത്തുകൊണ്ടിരുന്നു. ബാഗു ലഭിച്ച വിദ്യാര്ത്ഥികള്‍ ക്ലാസുകളിലേക്ക് നീങ്ങിത്തുടങ്ങി. ഒരു കുട്ടിമാത്രംബാക്കി. "ന്റെ ബാഗ് കാണുന്നില്ല....... "കുട്ടിക്ക് വാക്കുകള്‍ മുഴുമിപ്പിക്കാനായില്ല. "നീ എടുത്തിട്ടുണ്ടാവില്ല." ഡ്രൈവറുടെ വാക്കുകള്‍ കേട്ടതും കുട്ടി കരയാന്‍ തുടങ്ങി. കരിമഷി കലര്‍ന്ന കണ്ണുനീര്‍ തുള്ളികള്‍ മുഖത്ത് കറുത്തചാലുകള്‍ തീര്‍ത്തു. ഡ്രൈവര്‍ക്ക് വേവലാതിയായി. അറിഞ്ഞവര്‍ എന്തു ചെയ്യണമെന്നറിയാതെ അന്തിച്ചു നിന്നു. "ജീപ്പില്‍ കയറുമ്പോള്‍ എടുത്തിട്ടുണ്ടാവില്ല " ആരോ പറഞ്ഞു. അതു കേള്നുള്ള ശക്തി അവള്ക്കുണ്ടായിരുന്നില്ല. കരച്ചില്‍ ഉച്ചത്തിലായി. ക്ലാസുമുറിയില്‍ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അവളിരുന്നു.... ന്റെ ബാഗ്.... അവള്‍ ഇടയ്ക്കിടെ മന്ത്രിച്ചുകൊണ്ടിരുന്നു.
സീന്‍  4
      ഡ്രൈവര്‍ സാവധാനം ബാഗില്നിന്ന് പുസ്തകങ്ങളും കുടയും പുറത്തെടുത്തു. പോലീസുകാര്‍ ജാള്യതയോടെസ്ഥലം വിട്ടു. ജനം ആര്ത്തുചിരിച്ചു. കാരിയറില്‍ വെച്ചിരുന്ന ബാഗ് അബദ്ധത്തില്‍ മരക്കൊമ്പില്കുടുങ്ങിയതാകാമെന്ന് അയാള്‍ ഊഹിച്ചു. ബാഗുമായി, ആശ്വാസത്തോടെ അയാള്‍ സ്ക്കൂളിലേക്ക് കുതിച്ചു.


......................................... ജയരാജന്‍ വടക്കയില്‍ ‍ ‍ ‍‍‍‍‍ ‍‍‍ ‍ ‍‍‍‍‍‍‌‍ ‍‍‍

Read more...

444

.

333

ജാലകം

About This Blog

കുട്ടികളുടെ രചനകള്‍ ഉള്‍പ്പെടുത്താന്‍ ഒരിടം

Lorem Ipsum

.

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP